- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഷ്‌കയെ കാണാൻ കുടുംബ സമേതം ധർമജൻ എത്തി; മനം നിറഞ്ഞ് ഒരു കുടുംബം
തിരുവല്ല: തനിക്ക് ഏറെ പ്രിയപ്പെട്ട ധർമജൻ മുന്നിലെത്തിയപ്പോൾ അുഷ്‌കയ്ക്ക് സന്തോഷം അടക്കാനായില്ല. കാരണം വർഷങ്ങളായുള്ള അനുജയുടെ ആഗ്രമായിരുന്നു ധർമജനെ കാണണമെ്‌നത്. ഭിന്നശേഷിക്കാരിയായ അനുഷ്‌കയുടെ ആ ആഗ്രഹം ഇന്നലെയാണ് സാധ്യമായത്. അനുഷ്‌കയുടെ ആഗ്രഹം വായിച്ചറിഞ്ഞ ധർമജൻ അനുഷ്‌കയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുക ആയിരുന്നു.
കോവിഡ് കാരണം സന്ദർശനം വൈകി. ക്രിസ്മസിന് മുൻപായി അനുഷ്‌കയുടെ വീട് സന്ദർശിക്കണമെന്ന ആഗ്രഹം ഇന്നലെ സാധിച്ചു. ഭാര്യ അനൂജ, മക്കളായ ആമി, അമ്മു എന്നിവർക്കൊപ്പം ക്രിസ്മസ് സമ്മാനങ്ങളുമായാണ് ധർമജൻ ഇന്നലെ രാത്രി 8 മണിയോടെ ഇരവിപേരൂർ സ്വർണമലയിൽ വീട്ടിലെത്തിയത്. പഠനത്തിനുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു.
കാര്യമായ സംസാരശേഷിയോ, എഴുന്നേറ്റു നിൽക്കാനുള്ള ബലമോ ഇല്ലാത്ത ഈ 12 കാരി പരസഹായത്തോടെയാണ് ജീവിക്കുന്നത്. സർണമലയിൽ വിജയൻ സാലി ദമ്പതികളുടെ മകളാണ് ഇരവിപേരൂർ ഗവ. എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അനുഷ്‌ക. എടുത്താണ് സ്‌കൂളിൽ കൊണ്ടു പോയിരുന്നത്. ടിവി കാണുമ്പോൾ ധർമജൻ ഉള്ള പരിപാടിയാണെങ്കിൽ കുട്ടിയുടെ മുഖത്ത് പ്രത്യേക സന്തോഷമായിരിക്കുമെന്ന് മാതാവ് സാലി പറഞ്ഞു.
തന്നോടുള്ള അനുഷ്‌കയുടെ താൽപര്യം അറിഞ്ഞപ്പോൾ അമ്പരന്നു പോയെന്ന് ധർമജൻ പറഞ്ഞു. സുഹൃത്ത് ബിജുവും അനുഷ്‌കയുടെ അയൽവാസി ദിലീപുമാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.