- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർക്ക് ശമ്പളത്തിന്റെ മൂന്നിരട്ടി വരെയുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം; ചട്ടംഭേദഗതി ചെയ്ത് സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ 25,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ആസ്തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തി ചട്ടം ഭേദഗതി ചെയ്തു. അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ളവ ഇനി സർക്കാരിനെ അറിയിക്കാതെ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.
വീടും ഭൂമിയും വാഹനവും അടക്കം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയും ഉത്തരവിലൂടെ അനുമതി വാങ്ങുകയും വേണമെന്ന 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 24, 37 വകുപ്പുകളാണ് ഭേദഗതി ചെയ്തത്. ഓരോ വർഷവും ജനുവരി 15നു മുൻപ് സമർപ്പിക്കേണ്ട ആസ്തികൾ സംബന്ധിച്ച സത്യവാങ്മൂലത്തിനും ഈ ഇളവ് ബാധകമാണ്.
Next Story