- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെങ്കോട്ട കൈമാറണമെന്ന ആവശ്യം; വീട്ടമ്മയുടെ ഹർജി തള്ളി ഹൈക്കോടതി
ന്യൂഡൽഹി: ചെങ്കോട്ട തനിക്കു കൈമാറണമെന്നാവശ്യപ്പെട്ട് വീട്ടമ്മ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അവസാനത്തെ മുഗൾ രാജാവായിരുന്ന ബഹദൂർ ഷാ സഫർ രണ്ടാമന്റെ പിന്മുറക്കാരിയെന്നവകാശപ്പെട്ടു സുൽത്താന ബീഗമാണു ഹർജി നൽകിയത്. 150ലേറെ വർഷം കഴിഞ്ഞു ഹർജിയുമായെത്തുന്നതിൽ ന്യായീകരണമില്ലെന്നു ജസ്റ്റിസ് േരഖ പാല്ലി വ്യക്തമാക്കി.
ബഹദൂർ ഷാ സഫറിന്റെ പേരക്കുട്ടിയുടെ മകൻ മിർസ മുഹമ്മദ് ബദർ ബക്തിന്റ ഭാര്യയാണു താനെന്നും ബ്രിട്ടിഷുകാർ ചെങ്കോട്ട തങ്ങളിൽനിന്നു കൈവശപ്പെടുത്തിയെന്നുമാണു ഹർജിക്കാരി വാദിച്ചത്. 1980 മെയ് 22നാണു മിർസ മുഹമ്മദ് ബദർ മരിച്ചത്.
Next Story