ചാഡ്ലർ(അരിസോണ): കോവിഡ് 19 വ്യാപനം വീണ്ടും വർദ്ധിച്ചു വരുന്നതിനിടയിൽ ചാഡ്ലർ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസർ കോവിഡിനെ തുടർന്ന് അന്തരിച്ചു. ഇരുപത്തി മൂന്നു വർഷം സർവീസുള്ള ജെറമി വിൽകിൻസനാണ് ഡിസംബർ 18 വെള്ളിയാഴ്ച മരിച്ചതെന്ന് ശനിയാഴ്ച പ്രിസ്‌കോട്ട് വാലി പൊലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. പ്രിസ്‌കോട്ടു വാലി പൊലീസിൽ കോവിഡ് ബാധിച്ചു ഇതിനു മുമ്പു ഓഫീസർ മാർ മരിച്ചിരുന്നു. 2021 ആഗസ്റ്റിനു ശേഷം 6 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ജെറമി വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണ്.ജെറമിയുടെ മരണം ലൈൻ ഓഫ് ഡ്യൂട്ടി ഡത്തായി കണക്കാക്കുമെന്ന് അധികൃതർ പറഞ്ഞു.

അമേരിക്കൻ ലൊ എൻഫോഴ്സ്മെന്റിൽ കോവിഡ് 19 പ്രധാന മരണ കാരണങ്ങളിൽ ഒന്നാണ്. ഡിപ്പാർട്ട്മെന്റിലെ എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ, സസാ സേവന സന്നദ്ധനായ ഓഫീസറായിരുന്ന സന്നദ്ധനായ ഓഫീസറായിരുന്ന ജംമി എന്ന സഹപ്രവർത്തകർ അനുസ്മരിച്ചു. ഓഫീസറുടെ കോവിഡ് രോഗത്തെ കുറിച്ചു കൂടുതൽ വിശദീകരിക്കാൻ അധികൃതർ തയ്യാറായില്ല- വാക്സിനേഷൻ സ്വീകരിച്ചിരുന്നിലോ, ഇല്ലയോ എന്നതിനെ കുറിച്ചും ഡിപ്പാർട്ട്മെന്റും നിശ്ശബ്ദത പാലിച്ചു.

സഹപ്രവർത്തകന്റെ കുടുംബാംഗങ്ങളെ സഹയിക്കുന്നതിന് ഡിപ്പാർട്ട്മെന്റ് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.