- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ബുക്കിങ് നാളെ ആരംഭിക്കും; അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ 27 മുതൽ
അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ അടുത്ത തിങ്കളാഴ്ച (ഡിസംബർ 27) ആരംഭിക്കും. വാക്‌സിനേഷനായുള്ള ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. പ്രൈമറി 4 മുതൽ 6 വരെ വിദ്യാർത്ഥികൾക്കാണ് ആദ്യം ജാബ് ലഭ്യമാകുക.
300,000-ത്തിലധികം കുട്ടികൾക്കുള്ള വാക്‌സിനേഷൻ 15 പീഡിയാട്രിക് സെന്ററുകളിലായി നടത്തും.വിദ്യാഭ്യാസ മന്ത്രാലയവും (MOE) ഏർലി ചൈൽഡ്ഹുഡ് ഡെവലപ്മെന്റ് ഏജൻസിയും ചേർന്നാണ് വാക്‌സിനേഷൻ പ്രോഗ്രാം നടത്തുക. സിംഗപ്പൂർ പൗരന്മാരും സ്ഥിര താമസക്കാരും ദീർഘകാല പാസ് ഹോൾഡർമാരുമായ എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ ലഭ്യമാകും.
ഡിസംബർ 27 മുതൽ, 2009 നും 2012 നും ഇടയിൽ ജനിച്ച മറ്റെല്ലാ കുട്ടികളുടെയും രക്ഷിതാക്കൾക്കും MOE സ്‌കൂളുകളിൽ ഇല്ലാത്തവർക്കും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാം. ഈ വെബ്സൈറ്റിലെ MOH നാഷണൽ അപ്പോയിന്റ്മെന്റ് സിസ്റ്റത്തിൽ (NAS)ചെയ്യാൻ കഴിയും.
പ്രൈമറി 1 മുതൽ പ്രൈമറി 3 വരെയുള്ള വിദ്യാർത്ഥികളാണ് അടുത്ത വാക്‌സിനേഷൻ ഘട്ടം. അടുത്ത വർഷം ജനുവരി 3 ആഴ്ച മുതൽ ഇവർക്കായും ബുക്കിങ് ആരംഭിക്കും.