ദുബൈ : ദുബായ് സി ഡി എ അംഗീകാരം നേടിയ 'അക്കാഫ് അസോസിയേഷന്' ഭാരവാഹികൾക്ക്കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് അലുംനി യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണംനൽകി. അക്കാഫ് പ്രസിഡണ്ട് പോൾ ടി ജോസഫ് മോമെന്റോ ഏറ്റു വാങ്ങി.

ചടങ്ങിൽ അക്കാഫ് അസോസിയേഷൻ നേതാക്കളായ സാനു മാത്യു, റഫീഖ് അഹ്‌മദ്, ഷൈൻ ചന്ദ്രസേനൻദീപു എ.സ് , നൗഷാദ് മുഹമ്മദ്, രാധാകൃഷ്ണൻ മച്ചിങ്ങൽ എന്നിവർ സംബന്ധിച്ചു.കേരളത്തിലെ ക്യാമ്പസ് ജീവിതങ്ങളുടെ നന്മകളും ഗൃഹാതുര സ്മരണകളും പുനർജനിച്ചതിന്റെപേരാണ് അക്കാഫ്. ഈ നന്മകളുടെ മേൽ ഏറ്റവും അർഹതപ്പെട്ട മുദ്ര ചാർത്തി ഇവിടുത്തെ സർക്കാർ...അക്കാഫ് എന്നാൽ കേരളം എന്ന് തന്നെ ചേർത്തു വായിക്കുന്ന ആയിരക്കണക്കിന് അംഗങ്ങൾക്ക് ഇത്അഭിമാന നിമിഷം...സി ഡി എ അംഗീകാരം അക്കാഫിനു അഭിമാനമായി.

ദുബായ് മുഷ്രിഫ് പാർക്കിൽ നടന്ന ചടങ്ങിൽ ഗുരുവായൂരപ്പൻ കോളേജ് അലുംനി സീനിയർ മെമ്പർമാരായവെങ്കിട് മോഹൻ, സലിം കെ.പി, ഷാജി, സിജു മാത്യു, രാജേഷ് മേനോൻ എന്നിവർ സംബന്ധിച്ചു.അലുംനി ചാപ്റ്റർ പ്രസിഡന്റ് ആസിഫ് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ സലിം പി.സി സ്വാഗതവും, ട്രഷറർ സബിത ലോഹി നന്ദിയും പറഞ്ഞു .