- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ മെട്രോ റീജിയൻ മയൂഖം കിരീടധാരണ വേദിയിൽ അനധികൃതമായി കടന്നു വന്ന് വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിഷേധിച്ചു
ന്യൂയോർക്ക് : ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ഫോമാ മെട്രോ റീജിയൻ മയൂഖം പരിപാടിയുടെ വിജയികൾക്കുള്ള കിരീട ധാരണ വേദിയിൽ,ഫോമയുമായി ബന്ധമില്ലാത്ത ചിലർ അനധികൃതമായി കടന്നു വന്നു, അതിഥിയായ ജെയിംസ് ഇല്ലിക്കലിനെ അപമാനിക്കുന്നതിനും വേദി അലങ്കോലപ്പെടുത്താനും ശ്രമിച്ചതിൽ ഫോമാ നാഷണൽ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
2019തിൽ റ്റാമ്പായിൽ വെച്ചു നടന്ന ജിമ്മി ജോർജ് വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കുവാനായി വന്നവരും ജെയിംസ് ഇല്ലിക്കലുമായി ഉള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾ തീർക്കുന്നതിന് ഫോമയുടെ വേദി ഉപയോഗിച്ചത് അത്യന്തം ഗുരുതരമായ തെറ്റാണ്.
വ്യക്തി വൈരാഗ്യങ്ങൾ തീർക്കുന്നതിനുള്ള വേദിയായി ഫോമയുടെ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും തടസ്സപ്പെടുത്താനുള്ള നടപടികളും പ്രവൃത്തികളും അനുചിതവും, സാംസ്‌കാരിക വിരുദ്ധവുമാണ്. ഫോമായുടെ വിവിധ റീജിയനുകളും സബ്കമ്മിറ്റികളും ശക്തമായ പ്രവർത്തങ്ങളിലൂടെ മുന്നേറുമ്പോൾ അത്തരം വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ശക്തമായ നിയമ നടപടികളിലൂടെ ഫോമാ പ്രതികരിക്കാൻ നിർബന്ധിതരാകും. അമേരിക്കൻ മലയാളികളുടെ വലിയ സംഘടനയായ ഫോമയെ സമൂഹ മാധ്യമത്തിൽ അവമതിക്കാനും, നിക്ഷിപ്ത താല്പര്യങ്ങൾക്കും വ്യക്തി വൈരാഗ്യം തീർക്കുന്നതിനും വേണ്ടി ഫോമാ വേദികൾ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അധാർമികവും, പ്രതിഷേധാർഹവുമാണ്. അത്തരം നടപടികൾക്കെതിരെയും ഫോമാ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫോമാ ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.