- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളുരുവിലെ കോഡ്ൽ ടെക്നോളജിസ് സൈബർപാർക്കിലും
കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനി കോഡ്ൽ ടെക്നോളജിസ് കോഴിക്കോട് ഗവ. സൈബർ പാർക്കിലും പ്രവർത്തനം ആരംഭിച്ചു. വെബ്, മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ യുഎസിലേയും ബെംഗളുരിവിലേയും ഓഫീസിനു പുറമെ കേരളത്തിലെ ആദ്യ കേന്ദ്രമാണിത്.
കാഫിറ്റ് മുൻ മേധാവി എം ടി രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജോസ് ബേബി, ബിനു ജയരാജ് എന്നിവരാണ് ഡയറക്ടർമാർ. ആറു മാസത്തിനകം സൈബർ പാർക്കിൽ കമ്പനി പ്രവർത്തനം വിപുലപ്പെടുത്താൻ പദ്ധതിയുണ്ടെന്നും കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.
Next Story