മാനിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസിന്റെ ഇടവേള മൂന്ന് മാസമായി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂർത്തിയാക്കിയവർക്ക് നാളെ മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സുപ്രീം കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.

ആദ്യ രണ്ട് ഡോസുകളും ഏത് കമ്പനിയുടെ വാക്സീനെടുത്തവരാണെങ്കിലും മൂന്നാം ഡോസായി ഫൈസർ-ബയോ എൻടെക് ആണ് നൽകുന്നത്. മുതിർന്ന പ്രായക്കാർ, നിത്യരോഗികൾ എന്നിവരുൾപ്പടെ മുൻഗണനാ വിഭാഗത്തിലുള്ളവർക്കും നേരത്തെ രാജ്യത്ത് മൂന്നാം ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്.

ഒമാനിൽ ആകെ 6.42 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്.