ത്തറിൽ പ്രവാസികൾക്ക് ബാധകമായ പഴയ നോട്ടുകൾ മാറാനും അനധികൃത താമസക്കാർക്ക് സ്റ്റാറ്റസ് മാറ്റാനും അവസരം ഡിസംബർ 31ന് കാലാവധി അവസാനിക്കുകയാണ്. പഴയ നോട്ടുകൾ ബാങ്കുകൾവഴി മാറുന്നതിനുള്ള തിയ്യതി, അനധികൃത താമസക്കാർക്ക് സ്റ്റാറ്റസ് ശരിപ്പെടത്തുന്നതിനുള്ള തിയ്യതി, എന്നിവയാണ് പത്ത് ദിവസത്തിനുള്ള അവസാനിക്കുക.

പഴയ ബാങ്ക് നോട്ടുകള്(നാലാമത് എഡിഷന് നോട്ടുകള്) ബാങ്കുൾവഴിയോ എടിഎം വഴിയോ മാറുന്നതിനുള്ള കാലാവധി ഡിസംബര് 31ന് അവസാനിക്കും. അതിന് ശേഷം ഈ നോട്ടുകൾരാജ്യത്ത് ഉപയോഗിക്കാനാവില്ല. തുടർന്നും ഈ നോട്ടുകള് കൈവശമുള്ളവര്ക്ക് പിന്നീട് റിസര്‌വ് ബാങ്ക് വഴി(10 വര്ഷത്തേക്ക്) മാത്രമേ മാറാന് സാധിക്കൂ

അനധികൃത താമസക്കാര്ക്ക് സ്റ്റാറ്റസ് മാറ്റാം

വിസാ കാലാവധി കഴിഞ്ഞോ റെസിഡന്‌സ് പെര്മിറ്റ് പുതുക്കാതെയോ മറ്റോ രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികൾക്ക് പുതിയ വിസയിലേക്ക് മാറുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി ഈ മാസം 31 വരെ മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്ച്ച് ആൻഡ് ഫോളോഅപ്പ് ഡിപാര്ട്ട്‌മെന്റ്, വിവിധ സേവന കേന്ദ്രങ്ങള് വഴിയാണ് സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമുള്ള അപേക്ഷകള് സ്വീകരിക്കുക.