സൗദിയിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറച്ചു. ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഫെബ്രുവരി മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ മാറ്റം.

കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവർക്ക് ഇനി മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കായിരുന്നു ഇത് വരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.

ഫെബ്രുവരി മുതൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും ബൂസ്റ്റർ ഡോസ് എടുത്ത് ഇമ്മ്യൂൺ ആയവർക്ക് മാത്രമേ അനുമതി നൽകൂ എന്ന് നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ മാറ്റം.