- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവാണ് രാജീവ് ഗാന്ധി; തങ്ങളെ ആക്രമിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ
ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ. അടുത്തിടെ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ പാർട്ടിയെ ആക്രമിച്ച രാഹുൽ ഗാന്ധി എംപിക്ക് മറുപടി നൽകുകയായിരുന്നു ബിജെപി ഐടി സെൽ മേധാവി.
ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം നടന്ന സിക്കുകാരുടെ രക്തം മരവിപ്പിക്കുന്ന വംശഹത്യയെ ന്യായീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. വൻ മരം വീഴുമ്പോൾ പ്രകമ്പനങ്ങൾ സാധാരണമാണെന്ന രാജീവ് ഗാന്ധിയുടെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചായിരുന്നു മാളവ്യയുടെ പ്രതികരണം.
സിക്ക് വംശഹത്യയെ ന്യായീകരിച്ച ആൾക്കൂട്ടക്കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെ അറിയുക- മാളവ്യ ട്വീറ്റ് ചെയ്തു. 1969 നും 1993 നും ഇടയിൽ കോൺഗ്രസ് ഭരണത്തിൽ നടന്ന കലാപങ്ങളുടെ പട്ടികയും മാളവ്യ കുറിച്ചു.
2014 ന് മുൻപ് ആൾക്കൂട്ട കൊലപാതകം എന്നത് പ്രയോഗത്തിലുള്ളതായി കേട്ടിട്ടില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. മോദിക്ക് നന്ദിയെന്നും രാഹുൽ പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ