- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ പ്രായ ബില്ലിന് പിന്നിൽ ഏകീകൃത സിവിൽ കോഡിനുള്ള സംഘപരിവാർ ഗൂഢ പദ്ധതി; മതേതര ശക്തികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഐഎൻഎൽ
കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങൾ തകർത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുവാനുള്ള സംഘപരിവാറിന്റെ ഗൂഢപദ്ധതിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ് ആക്കാനുള്ള ബില്ലിന് പിന്നിലെന്ന് വ്യക്തമായതായി ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സ്ത്രീ ശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരിൽ കൊണ്ടുവന്ന ഈ അറുപിന്തിരിപ്പൻ നിയമം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്. ഏഴ് വ്യക്തിനിയമങ്ങൾ ഇതോടെ ഇല്ലാതാവുമെന്നും രാജ്യം ഒരൊറ്റ നിയമത്തിൻ കീഴിൽ വരുമെന്നുമുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകളിൽനിന്ന് എല്ലാം വ്യക്തമാവുന്നുണ്ട്.
ഭരണഘടനയുടെ 25ാം അനുച്ഛേദനം പ്രദാനം ചെയ്യുന്ന വിശ്വാസ, ആചാര- അനുഷഠാന അവകാശങ്ങളിലേക്കുള്ള നഗ്‌നമായ കടന്നുകയറ്റമാണ് മോദി സർക്കാർ ഈ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സംഘപരിവാറിന്റെ ഈ കുടില നീക്കം പരാജയപ്പെടുത്താൻ മതേതര ശക്തികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കാസിം ഇരിക്കൂർ പ്രസതാവനയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ