- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജിത്തിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ; മുഖ്യപ്രതികൾ കാണാമറയത്ത് തുടരുന്നു എന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിക
പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി.
സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണമെന്ന് അപേക്ഷിച്ച് കോടതിയെ സമീപിച്ചത്. നിലവിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും മുഖ്യപ്രതികളെല്ലാം കാണാമറയത്ത് തുടരുകയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും കേസിലെ മുഴുവൻ പ്രതികളെയും പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ നീതി കിട്ടില്ല. പിടിയിലാകാനുള്ള പ്രതികൾക്ക് രക്ഷപെടാൻ പൊലീസ് തന്നെ പഴുതൊരുക്കിയെന്നും കുടുംബം ആരോപിച്ചിരുന്നു.
നവംബർ 15-നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പ്രതികൾ കാണാമറയത്ത് തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ