- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലേക്ക് മടങ്ങാൻ നെടുമ്പാശേരിയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു; ബോർഡിങ് പാസ് എടുത്ത ശേഷം മരണം സംഭവിച്ചത് 43 കാരന്
മലപ്പുറം: അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ പോകാൻ പോകാൻ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്‌നഗർ സ്വദേശി തൊട്ടിയിൽ മുഹമ്മദ് ബഷീർ (43) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിൽ കയറുന്നതിനായി ബോർഡിങ് പാസെടുത്തശേഷം കുഴഞ്ഞുവീണ് മരിച്ചത്.
ജിദ്ദയിൽ അലൂമിനീയം ഫാബ്രിക്കേഷൻ ജോലി യിലിരുന്ന ബഷീർ ആറുമാസത്തെ ലിവീന് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: ഹസീന. മക്കൾ: ഫാത്തിമ ബിൻസിയ, ആയിശത്തു നിസ്വ. പിതാവ്: പരേതനായ തൊട്ടിയിൽ സൈതലവി. മാതാവ്: നഫീസ. സഹോദരങ്ങൾ: ഖദീജ, മൊയ്തീൻ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീൽ, ഖമറുന്നീസ.
Next Story