- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവെ വികസനം: കണ്ണൂരിൽ ആസ്തിവകകൾ പരിശോധിച്ച് ജനറൽ മാനേജർ
കണ്ണൂർ: റെയിൽവെ വികസനവുമായി ബന്ധപ്പെട്ട ആസ്തി വകകൾ ദക്ഷിണ മേഖലാ ജനറൽ മാനേജറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു. റെയിൽവെ വാർഷിക പരിശോധനയുടെ ഭാഗമായി ദക്ഷിണ മേഖലാ ജനറൽ മാനേജർ ജോൺ തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
മംഗളുരുവിനും കണ്ണൂരിനുമിടയിൽ കാസർകോട് മുതൽ കണ്ണൂർ വരെ റെയിൽവെയുടെ അധീനതയുള്ള മേഖലകൾ സന്ദർശിച്ചായിരുന്നു പരിശോധന. റെയിൽവെ ആസ്തി വകകളുടെ സംരക്ഷണത്തിനൊപ്പം നവീന പദ്ധതികളുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ടുമായിരുന്നു പരിശോധന നടത്തിയത്. ടിക്കറ്റ് വിതരണം, പാർക്കിങ്, കുടിവെള്ളം, വിശ്രമ മുറികൾ, തുടങ്ങി യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളും റെയിൽവെ ഭൂവിനിയോഗം, ജീവനക്കാരുടെ ക്വാർട്ടേഴ്സ് തുടങ്ങിയ കാര്യങ്ങളുടെ പുരോഗതിയും വിലയിരുത്തി.
പാളങ്ങൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, ലെവൽക്രോസ് തുടങ്ങി റെയിൽവെയുമായി ബന്ധപ്പെട്ട ആസ്ഥിവകകകളും പരിശോധിച്ചു. നിലവിൽ നടക്കുന്ന പ്രവൃത്തികളുടെ നിർമ്മാണ പുരോഗതിയും നടപ്പാക്കേണ്ട പ്രവൃത്തികൾ സംബന്ധിച്ചും കൂടിയാലോചന നടത്തിയായിരുന്നു പരിശോധന. പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജർ ത്രിലോക് കോത്താരി, പ്രിൻസിപ്പൾ ചീഫ് എഞ്ചിനിയർ സുധിർ പൻവാർ, കൺസ്ട്രക്ഷൻ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പ്രവുള്ള വർമ, പ്രിൻസിപ്പൾ ചീഫ് സിഗനൽ ആൻഡ് ടെലികമ്യൂണിക്കേഷൻ എഞ്ചിനിയർ കെ മധുസൂധനൻ, പ്രിൻസിപ്പൾ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനിയർ ആർകെ മേത്ത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പാതയിരട്ടിപ്പിക്കൽ ഫെബ്രുവരിയോടെ പൂർത്തിയാക്കും. മംഗളുരു സ്റ്റേഷനും ജോക്കൺഡേ സ്റ്റേഷനും ഇടയിലുള്ള പാതയിരട്ടിപ്പിക്കൽ ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ. മാർച്ച് മുതൽ വണ്ടികൾ ഓടിതുടങ്ങും. കുലശേഖര മേഖലയിൽ 800 മീറ്ററിലാണ് തുരങ്കം നിർമ്മിക്കുന്നത്. 110 കി.മീറ്റർ വേഗത്തിൽ വണ്ടികൾ ഓടിക്കാനാകുന്ന രീതിയിൽ വേഗതാ പരിശോധനയും നടത്തി. നേത്രാവതി മുതൽ കാസർകോട് വരെയാണ് വേഗത പരിശോധന നടത്തിയത്. ചന്ദ്രഗിരിപാലം, കോട്ടിക്കുളം റെയിൽവെ ഗേറ്റ്, കണ്ണപുരം റെയിൽവെ സ്റ്റേഷൻ, പഴയങ്ങാടി പാലം എന്നിവിടങ്ങളിലും പരിശോധന നടത്തി.
മറുനാടന് മലയാളി ബ്യൂറോ