ബ്രിട്ടനിലെ എക്കാലത്തേയും ഏറ്റവുംവലിയ വിവാഹമോചന കരറിലൂടെ ദുബായ് ഭരണാധികാരിയുടെ മുൻഭാര്യക്ക് ലഭിക്കുക 5,500 കോടി രൂപ അഥവാ 734 മില്യൺ ഡോളർ. ഇതിൽ 332 മില്യൺ ഡോളർ പണമായി ലഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അൽ മക്തൂമിൽ നിന്നുള്ള വിവാഹമോചനത്തിനാണ് മുൻ ജോർഡാൻ രാജാവിന്റെ മകൾ കൂടിയായ ഹയാ ബിൻ ഹുസൈൻ രാജകുമാരിക്ക് ഈ ഭീമമായ തുക ലഭിക്കുക.

പണമായി കൊടുക്കുന്നതിന്റെ ബാക്കി തുക രാജകുമാരിയുടെയും മക്കളായ ജലീല 14, സയ്യിദ് 9 എന്നിവരെ തട്ടിക്കൊണ്ടുപോകാതിരിക്കാൻ പ്രത്യേക സുരക്ഷ ഏർപ്പാടാക്കുന്നതിനായി ചെലവാക്കണം അതിനുപുറമേ കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഷെയ്ഖ് 290 മില്യൻ പൗണ്ടിന്റെ എച്ച് എസ് ബി സി ബാങ്ക് ഗ്യാരന്റി നൽകുകയും അവരുടെ ജീവിതചെലവുകൾക്കായി പ്രതിവർഷം 11 മില്യൻ പൗണ്ട് നൽകുകയും വേണം. വിദ്യാഭ്യാസാവശ്യങ്ങൾക്കായി 3 മില്യൻ പൗണ്ടും അതുപോലെ ജീവിത ചെലവുകൾക്കായി നൽകാനുള്ള 9.6 മില്യൺ പൗണ്ടും നൽകണം.

മുൻ ഭർത്താവിൽ നിന്നും രാജകുമാരിയേയും മക്കളെയും സംരക്ഷിക്കുവാൻ കനത്ത സുരക്ഷാ സംവിധാനം തന്നെ ഒരുക്കേണ്ടതയി വരുമെന്ന് ഹയാ രജകുമാരിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ അറിയിച്ചു. ഷെയ്ഖിന്റെ ആറു ഭാര്യമാരിൽ മറ്റൊരു ഭാര്യയിലുണ്ടായ ലത്തീഫ, ഷംസ എന്നീമക്കളെ ദുബായ് വിടാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടി തിരിച്ചുകൊണ്ടുപോയത് കഴിഞ്ഞ വിചാരണയിൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ബ്രിട്ടീഷ് അംഗരക്ഷകനുമായുള്ള തന്റെ ബന്ധം രഹസ്യമായി സൂക്ഷിക്കുവാൻ ബ്ലാക്ക് മെയില്ചെയ്യാൻ ശ്രമിക്കുന്നവർക്ക് 7 മില്യൺ പൗണ്ട് വരെ ഹയാ രാജകുമാരിക്ക് നൽകേണ്ടി വന്നകാര്യവും ഇന്നലെ വിചാരണക്കിടയിൽ പ്രതിപാദിക്കപ്പെട്ടു. ഹയാ രാജകുമാരിക്കും മക്കൾക്കും ഭീഷണി നിലനിൽക്കുന്നുവെന്നും അതിൽ പ്രധാനമായത് ഷെയ്ഖ് മുഹമ്മദിൽ നിന്നുള്ള ഭീഷണിയാണെന്നും 73 പേജ് വരുന്ന വിധിന്യായത്തിൽ പറയുന്നുണ്ട്. ഇന്നലെ ഹയാ രാജകുമാരിക്ക് 554 മില്യൻ പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചതോടെ ബ്രിട്ടനിൽ തീർപ്പാക്കുന്ന വിവാഹമോചന കേസുകളിൽ നൽകപ്പെടുന്ന ഏറ്റവും വലിയ നഷ്ടപരിഹാരമായി മാറിയിരിക്കുകയാണ് ഇത്. റഷ്യൻ പ്രഭുവാഹ ഫർക്കാദ് അക്മെദോവിന്റെ ഭാര്യയ്ക്ക് 2016-ൽ അനുവദിച്ച 450 മില്യൻ പൗണ്ടായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും വലിയ തുക.

ഷെയ്ഖിന്റെ ആറാം ഭാര്യ എന്ന രീതിയിൽ ജീവിച്ചതിനു തുല്യമായ ആർബാഡങ്ങളോടെ ജീവിക്കാൻ ഈ തുക മതിയാകുമെങ്കിലും, ഹയായുടെ അഭിഭാഷകൾ ചോദിച്ച തുകയിലും കുറവാണിത്. 900 മില്യ്ൻ പൗണ്ടിന്റെ നഷ്ടപരിഹാരമായിരുന്നു അവർ ചോദിച്ചത്. മുൻ ഭർത്താവിൽ നിന്നും ഹയാ രാജകുമാരിയേയും കുട്ടികളേയും സംരക്ഷിക്കാൻ അത്രയും വലിയ തുക ആവശ്യമാണെന്നായിരുന്നു അഭിഭാഷകർ വാദിച്ചത്.

മുൻ ഭർത്താവിൽ നിന്നും ഭീഷണി ഉണ്ടെൻനിരീക്ഷിച്ച കോടതി, ഒരു അടുത്ത സുഹൃത്തിന്റെഫോൺ ഹാക്ക് ചെയ്ത് രാജകുമാരിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയകാര്യവും എടുത്തു പറഞ്ഞു.