- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വാക്സിനേറ്റഡ് ട്രാവൽ ലെയ്ൻ വഴിയുള്ള ഫ്ളൈറ്റുകളുടെയും ബസുകളുടെയും ടിക്കറ്റ് വിൽപ്പന നിർത്തി വച്ച് സിംഗപ്പൂർ; ഓമിക്രോൺ ഭീതിയെ തുടർന്ന് ടിക്കറ്റ് വില്പന നിർത്തിയത് നാളെ മുതൽ ജനുവരി 20 വരെ
ഒമൈക്രോൺ കേസുകൾ പല രാജ്യങ്ങളിലും അതിവേഗം പടരുന്ന സാഹചര്യത്തിൽ ഡിസംബർ 23 നും ജനുവരി 20 നും ഇടയിൽ വാക്സിനേറ്റഡ് ട്രാവൽ ലെയ്ൻ (വിടിഎൽ) വഴിയുള്ള ഫ്‌ളൈറ്റുകൾക്കും ബസുകൾക്കുമുള്ള എല്ലാ പുതിയ ടിക്കറ്റ് വിൽപ്പനയും മരവിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ചഅറിയിച്ചു.
ഇതിനകം VTL ഫ്‌ളൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റ് കൈവശം വച്ചിരിക്കുന്ന യാത്രക്കാർക്ക് ഫ്രീസ് ബാധകമായിരിക്കില്ല,അതായത് അവർക്ക് ക്വാറന്റൈൻ രഹിത യാത്രാ സ്‌കീമിന് കീഴിൽ യാത്ര തുടരാവുന്നതാണ്.കൂടാതെ
2022 ജനുവരി 20-ന് ശേഷം യാത്രയ്ക്കുള്ള VTL ക്വാട്ടകളും ടിക്കറ്റ് വിൽപ്പനയും MOH കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് ഈ നയം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.
വാക്സിനേറ്റഡ് ട്രാവൽ ലെയ്ൻ പ്രോഗ്രാമിന് കീഴിൽ, പൂർണ്ണമായി വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് ചില രാജ്യങ്ങളിൽ നിന്ന് ക്വാറന്റൈൻ രഹിത പ്രവേശനം സിംഗപ്പൂർ അനുവദിച്ചിരുന്നു. ഓസ്ട്രേലിയ, ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ രണ്ട് ഡസനോളം രാജ്യങ്ങൾക്ക ഈ അവസരം നല്കിയിരുന്നു.