- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ ഇന്നു മുതൽ വാക്‌സിനെടുക്കുന്നതിന് സെൽഫ് ഷെഡ്യൂളർ സംവിധാനം; കോവിഡ് മുക്തരായവർക്ക് ബൂസ്റ്റർ ഡോസിനുള്ള സമയപരിധി മൂന്ന് മാസമായി കുറച്ചു
രാജ്യത്ത് ബൂസ്റ്റർ വാക്‌സിനെടുക്കുന്നതിന് ഇഷ്ടമുള്ള സമയം ആളുകൾക്ക് തിരഞ്ഞെടുക്കാം.വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ വാക്സിനായി സ്വന്തം അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷനാണ് പൊതുജനങ്ങൾക്ക് എച്ച്.എസ്.ഇ നൽകുന്നത്.
ഇന്ന് രാവിലെ മുതൽ ഈ സെൽഫ് ഷെഡ്യൂളർ സംവിധാനം പ്രവർത്തനസജ്ജമാകും. 3,000 -ലധികം വ്യക്തിഗത പിസിആർ ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകൾ ബുക്കുചെയ്യുന്നത് അനുവദിച്ച സമാനമായ ഓൺലൈൻ ഷെഡ്യൂളിങ് സംവിധാനമാണ് ഒരുക്കുന്നത്.
40 വയസ്സിനു മുകളിലുള്ളവർ, 30 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, കിടപ്പുരോഗികൾ, നഴ്സിങ് ഹോമിലോ ദീർഘകാല ഹെൽത്ത് കെയർ ഫെസിലിറ്റിയിലോ താമസിക്കുന്നവർ തുടങ്ങിയവർക്ക് ഈ സെൽഫ് ഷെഡ്യൂളർ ലഭ്യമാകും.
മോഡേണ/സ്പൈക്വാക്സ് ബൂസ്റ്റർ വാക്‌സിനായുള്ള അപ്പോയിന്റ്മെന്റുകളുള്ളതിനാൽ 30 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാത്രമേ സെൽഫ് ഷെഡ്യൂളർ ലഭിക്കൂ.
ഡബ്ലിനിലെ ക്രോക്ക് പാർക്ക്, സ്വോർഡ്സിലെ നാഷണൽ ഷോ സെന്റർ, ഡബ്ലിൻ, എനിസ്‌കോർത്തിയിലെ ആസ്‌ട്രോ ആക്റ്റീവ് സെന്റർ, വെക്സ്ഫോർഡ്, ലിമെറിക്കിലെ സ്‌കോയിൽ കാർമൽ (വ്യാഴാഴ്ച മുതൽ) എന്നിവിടങ്ങളിൽ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്.
കൂടാതെ കോവിഡ് വന്നു ഭേദമായവർക്ക് മൂന്നാം ഡോസ് വാക്സിൻ എടുക്കാനുള്ള സമയപരിധി കുറച്ചു. രണ്ട് ഡോസ് വാക്സിൻ സ്വികരിച്ചവരിൽ കോവിഡ് വന്നു ഭേദമായവർക്ക് ഇനി മൂന്നു മാസത്തിന് ശേഷം മൂന്നാ ഡോസ് സ്വീകരിക്കാം ഇതുവരെ കോവിഡ് ഭേദമായ ശേഷം ആറുമാസമായിരുന്നു മൂന്നാം ഡോസിനായി കാത്തിരിക്കേണ്ടത്.