- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് കിരീട നേട്ടം പറയുന്ന '83'; നികുതി ഒഴിവാക്കി ഡൽഹി സർക്കാർ
ന്യൂഡൽഹി: 1983ലെ ഇന്ത്യയുടെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിലേക്കുള്ള സ്വപ്‌നയാത്ര ഇതിവൃത്തമാക്കിയ സിനിമയായ '83'ന് ഡൽഹി സർക്കാർ നികുതി ഒഴിവാക്കി. കബീർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ രൺവീർ സിങ് ആണ് നായകൻ. 1983ലെ ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ച് കപിൽ ദേവിന്റെ നായകത്വത്തിൽ ഇന്ത്യ നേടിയ വിജയമാണ് '83'ന്റെ പ്രമേയം.
ഡൽഹിയിൽ സിനിമ നികുതിരഹിതമാക്കിയതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും സംവിധായകനും നിർമ്മാണ പങ്കാളിയുമായ കബീർ ഖാൻ നന്ദി പറഞ്ഞു. ഇന്ത്യയുടെ ചരിത്ര വിജയം കൂടുതൽ കാഴ്ചക്കാരിലേക്ക് എത്താൻ ഈ നീക്കം സഹായിക്കുമെന്ന് കബീർ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
റിലയൻസ് എന്റർടെയ്ന്മെന്റും ഫാന്റം ഫിലിംസും അവതരിപ്പിക്കുന്ന '83' ഡിസംബർ 24നാണ് തീയറ്ററുകളിൽ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കപിൽ ദേവ് ആയിട്ടാണ് രൺവീർ സിങ് സിനിമയിലെത്തുന്നത്. കപിലിന്റെ ഭാര്യ റോമിയായി ദീപിക പദുക്കോണും വേഷമിടുന്നു. പങ്കജ് ത്രിപാഠി, താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ദിൻകർ ശർമ്മ, നിഷാന്ത് ദഹിയ, ഹർദി സന്ധു, സാഹിൽ ഖട്ടാർ, എമ്മി വിർക്, ആദിനാഥ് കോത്താരി, ധൈര്യ കർവ, ആർ. ബദ്രി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.
ന്യൂസ് ഡെസ്ക്