- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവതി ഗാനം 'തൊഴിലാളി മധ്യസ്ഥൻ' പ്രകാശനം ചെയ്തു
തൃശൂർ:തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതി ആഘോഷ ഗാനം'തൊഴിലാളി മധ്യസ്ഥൻ' പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു.തൃശൂർ ഡിബിസിഎൽസിയിൽ നടന്ന ചടങ്ങിൽ വികാരി റവ.ഫാ.തോമസ് ചൂണ്ടൽ അധ്യക്ഷത വഹിച്ചു.
റവ.ഡോ.ഫാ. പോൾ പൂവത്തിങ്കൽ,ഫാ.ബേബി ഷെപ്പേഡ് സി എം ഐ, അസി.വികാരി ഫാ.മിഥുൻ വടക്കേത്തല,അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി,കെ ജെ ജോമോൻ,കൈക്കാരൻ പോൾ ആലുക്ക തുടങ്ങിയവർ പങ്കെടുത്തു.
ഫാ.തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ ഫാ.ബേബി ഷെപ്പേഡ് സി എം ഐ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് കെ ജെ ജോമോനാണ്.ആലാപനം നടത്തിയിരിക്കുന്നത് ദൈവഗായകൻ പാടും പാതിരി ഫാ. പോൾ പൂവത്തിങ്കലും സാനിയ സെബാസ്റ്റ്യനും ചേർന്നാണ്.മീഡിയ കത്തോലിക്കയിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
Next Story