- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായി നക്ഷത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ സ്‌ട്രോബെറി സർക്കിളാണ് ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നക്ഷത്ര നിർമ്മാണമത്സരം സംഘടിപ്പിക്കുന്നത്. ഈ ക്രിസ്മസ് മാസത്തിൽ പുതുമ ഉണർത്തുന്ന കലാപരിപാടിയായി ക്രിസ്മസ് അലങ്കരിക്കാൻ നക്ഷത്രങ്ങൾ നിർമ്മിക്കാം കൈ നിറയെ സമ്മാനങ്ങളും നേടാം.
ഡിസംബർ 23ന് ഉച്ചയ്ക്ക് 2 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി. കുട്ടികളുടെയും മുതിർന്നവരുടെയും സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. താല്പര്യമുള്ള എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ +919633008098 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.