ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഓമിക്രോൺ കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാനുള്ള എല്ലാ ഒത്തുചേരലുകളും ഡൽഹി സർക്കാർ നിരോധിച്ചു.

ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റിയുടെ (ഡിഡിഎംഎ) ഉത്തരവ് പ്രകാരം എല്ലാ സാംസ്‌കാരിക പരിപാടികളും മറ്റ് ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ ഉപഭോക്താക്കൾക്ക് പ്രവേശനം നിഷേധിക്കാനും മാർക്കറ്റ് ട്രേഡ് അസോസിയേഷനുകൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ ഇതുവരെ 57 ഓമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.