- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കൊലപാതകങ്ങൾ: സോഷ്യൽ മീഡിയയിലെ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾക്ക് അറുതി വരുത്തണം; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഉത്തരവ് നൽകി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വർധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ ഉൾപ്പെടെയുള്ള ദുഷ് പ്രവണതകൾക്ക് അറുതി വരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മനുഷ്യാവകാശ സംരക്ഷണത്തിനും നിയമവാഴ്ചയെ ശക്തിപ്പെടുത്തുവാനും ഇത്തരം ദുഷ്പ്രവണതക്ക് അറുതി വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉത്തരവിൽ പറഞ്ഞു.
മൗലികാവകാശ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നതിൽ സമൂഹ മാധ്യമങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. ദൗർഭാഗ്യവശാൽ ഇന്ന് സമൂഹ മാധ്യമങ്ങൾ തന്റെ ആശയവുമായി വിയോജിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ഇടങ്ങളായി മാറുന്നു. ഇത് മനുഷ്യസ്‌നേഹികളുടെ ഉറക്കം കെടുത്തുന്നു. ഇത്തരം പ്രവണതകൾ സമാധാനപരമായും ഭയരഹിതമായും ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തിന് ഭീഷണിയാവുന്നതായി കമ്മീഷൻ വിലയിരുത്തി. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം അറിയിക്കണം.
മറുനാടന് മലയാളി ബ്യൂറോ