- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻന്റെ വായ്പാ ആസ്തി 5 വർഷം കൊണ്ട് 10000 കോടി രൂപ യാക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. കെ എഫ് സി വഴി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സംരംഭക വികസന പദ്ധതിയിലെയും സ്റ്റാർട്ടപ്പ് കേരളാ പദ്ധതിയിലെയും ആദ്യ 75 വായ്പാ അനുമതി പത്രങ്ങളും വിതരണം ചെയ്തു. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.
ഈ വർഷം നവംബർ 5 ന് പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇതിനോടകം തന്നെ 133 വായ്പകൾ അനുവദിച്ചു കഴിഞ്ഞു. 'സംസ്ഥാനത്തെ ചെറുകിട സംരംഭകർക്ക് കുറഞ്ഞ പലിശയിലും ലളിതമായ വ്യവസ്ഥകളിലും വായ്പ ലഭ്യമാക്കുന്ന ഒരു 'MSME സൂപ്പർമാർകെറ്റ്' ആയി കെ എഫ് സി യെ മാറ്റുവാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.' ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി പറഞ്ഞു. ''ഇതിനായി കെ എഫ് സി യുടെ പ്രവർത്തനങ്ങൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും.'' അദ്ദേഹം കൂട്ടിച്ചേർത്തു.
68 വർഷത്തെ പാരമ്പര്യമുള്ള കേരളത്തിലെ ധനകാര്യ സ്ഥാപനമായ കെ എഫ് സി പ്രോജക്ട് ലോണുകൾക്ക് പുറമേ വിവിധ സർക്കാർ പദ്ധതികളും നടപ്പിലാക്കി വരുന്നു. 'ഡിജിറ്റൽ വായ്പകൾ, സാങ്കേതിക നവീകരണങ്ങൾ എന്നിവയിൽ ഊന്നിയ മാറ്റങ്ങളാണ് കോർപ്പറേഷൻ ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ സർക്കാറിന്റെ യും വ്യവസായികളുടെയും ആത്മാർത്ഥമായ സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.' കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സിഎംഡി സഞ്ജയ് കൗൾ IAS പറഞ്ഞു.
2020 ജൂലൈയിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1700 സംരംഭങ്ങളാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ പരമാവധി വായ്പ 50 ലക്ഷത്തിൽ നിന്ന് 1കോടി രൂപ യായി ഉയർത്തിയിട്ടുണ്ട്. മാത്രമല്ല പലിശ നിരക്ക് 7 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറക്കുകയും ചെയ്തു. പ്രൊജക്റ്റ് തുകയുടെ 90% വരെ വായ്പ ലഭിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകൾ വളരെ ഉദാരമാണ്. മാത്രമല്ല സംരംഭകർക്കുള്ള പരിശീലനവും കെ എഫ് സി നൽകുന്നുണ്ട്.
സ്റ്റാർട്ടപ്പു കേരള പദ്ധതിയിൽ 20 ഓളം സ്റ്റാർട്ടപ് കൾക്കായി 24 കോടി അനുവദിച്ചു. ഈ സ്റ്റാർട്ടപ് കളുടെ പ്രദർശനം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു .
തിരുവനന്തപുരം മസ്‌കറ് ഹോട്ടലിൽ അഡ്വ. വി കെ പ്രശാന്ത് എം എൽ എ യുടെ അധ്യക്ഷതയിൽ 22.12.2021ന് നടന്ന ചടങ്ങിൽ എസ് ഹരികിഷോർ ഐഎഎസ്, ഡയറക്ടർ (ഡി ഐ സി) ആശംസകൾ അർപ്പിച്ചു.
ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന യുവസംരംഭകർക്കായി കേരള സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി. ഈ പദ്ധതിയിലൂടെ 2500 സംരംഭങ്ങൾക്ക് സബ്‌സിഡിയോടെ വയ്പാ സഹായം നൽകുവാൻ ആണ് ഉദ്ദേശിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ