പാലക്കാട് ; മണ്ണാർക്കാട് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ പുലിയെ പിടികൂടുന്നതിന് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചു. തത്തേങ്ങലത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് കെണി സ്ഥാപിച്ചത്.

പ്രദേശത്തെ വളർത്തുമൃഗങ്ങളെ ഉൾപ്പെടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദും മണ്ണാർക്കാട് എംഎ‍ൽഎ എൻ ഷംസുദ്ദീനും ഇന്നലെ സ്ഥലം സന്ദർശിച്ച് കെണി വയ്ക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.

തുടർന്നാണ് മണ്ണാർക്കാട് ഫോറസ്റ്റർ രാജേഷ്, ആനമൂളി സ്റ്റേഷൻ ഫോറസ്റ്റർ അഭിലാഷും ആർ.ആർ.ടി സംഘവും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കൂട് സ്ഥാപിച്ചത്.