- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ ഒരുക്കുന്ന സ്ത്രീ ശാക്തീകരണ ദിനം; ശശികല ടീച്ചർ മുഖ്യ പ്രഭാഷക
ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീശാക്തീകരണ ദിനത്തി ൽ മുഖ്യ അതിഥി ആയ ശ്രിമതി. ശശികല ടീച്ചർ,(ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ്) 'സ്ത്രീകളും സനാതന ധർമ്മവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും, എല്ലാ വർഷവും ഡിസംബർ 26, കെ എച്ച് എഫ് സി - ഹിന്ദു സ്ത്രീ ശാക്തീകരണ ദിനം ആയി ആചരിക്കുന്നതിന്റെ ഉത്ഘാടന കർമ്മവും നിർവ്വഹിക്കും.
ഡിസംബർ 26 ഞായറാഴ്ച കനേഡിയൻ സമയം രാത്രി 08:30 (IST തിങ്കളാഴ്ച രാവിലെ 7 മണി) യ്ക്ക് നടക്കുന്ന പരിപാടിയിൽ ഹിന്ദു സാംസ്‌കാരത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ കലാവിരുന്നും, സുജാത ഗണേശ് & ടീം (എസ്.ജി എക്‌സ് പ്രെഷൻസ്,ടൊറന്റോ) യുടെ തിരുവാതിര കളി, .ഗായത്രിദേവി വിജയകുമാറിന്റെ (നൂപുര സ്‌കൂൾ ഓഫ് മ്യുസിക് & ഡാൻസ് ടൊറന്റോ) ശാസ്ത്രീയ സംഗീതം,ദീപ മേനോൻ ,യോഗയും,ചികിത്സാ വശങ്ങളും എന്ന വിഷയത്തെ കുറിച്ചും പരിപാടികൾ അവതരിപ്പിക്കും .
കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിലവിൽ ഉള്ള ഹിന്ദു സഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് ജനുവരി 2021-ൽ രൂപം കൊണ്ട കെ. എച്ച് എഫ് സി യുടെ എട്ടാമത് പ്രഭാഷണ പരിപാടിയാണ് 'സ്ത്രീകളും സനാതന ധർമ്മവും'. സ്ത്രീ ശാക്തീകരണത്തിനും,ഹിന്ദു ഉന്നമനത്തിനും,ഏകീകരണത്തിനും, ഹിന്ദു ആചാര,അനുഷ്ഠാനങ്ങൾ പാലിക്കപ്പെടേണ്ടുന്നതിൽ വനിതകൾ വഹിക്കുന്ന പങ്കിനെ കുറിച്ചും ഈ പ്രഭാഷണ പരിപാടി ഊന്നൽ നൽകും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവിൽ വന്ന പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തുന്ന വിർച്യുൽ 'സ്ത്രീ ശാക്തീകരണ ദിന ' ഉത്ഘാടന,പ്രഭാഷണ പരിപാടിയിലേയ്ക്ക് എലാ സജ്ജനങ്ങളെയും കെ എച്ഛ് എഫ് സി ഭാരവാഹികൾ സ്വാഗതം ചെയ്തു,