റിയാദ്: സ്വവർഗരതി ലോകത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമെന്നും സ്വവർഗപ്രേമികൾ ഇഹലോകത്തിനും പരലോകത്തിനും നാണക്കേടെന്നും സൗദി അറേബ്യയുടെ ഉന്നത മതവിഭാഗം വ്യക്തമാക്കി. സൗദിയുടെ ഉന്നത മതനേതാവാ മുഫ്തി അബ്ദുൾ അസീസ് ആണ് പ്രശ്താവന നടത്തിയത്.

മുസ്ലിംകളുടെ രണ്ട് പരിശുദ്ധ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ സ്വവർഗരതിയെ നിരാകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗദി പ്രസ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടിലൂടെയാണ് മുഫ്തിയുടെ പരാമർശം പുറത്ത് വന്നത്. സ്വവർഗ രതി ലോകത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നു, ഇത്തരക്കാർ ഇഹലോകത്തിനും പരലോകത്തിനും നാണക്കേടാണ്. മനുഷ്യാവകാശം എന്നത് ദൈവനീതി അനുസരിച്ച് ജീവിക്കുന്നവർക്കാണ് നൽകേണ്ടത്. അല്ലാതെ ഇത്തരം വക്രബുദ്ധിയുമായി ഭൂമിയെ ചൂഷണം ചെയ്യുന്നവർക്കള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ് തങ്ങളുടെ യാഥാസ്ഥിതക ഭാവം മാറ്റി ആധുനിക വൽക്കരണ പ്രേരണകൾ നടത്തുമ്പോഴും സ്വവർഗരതിയെ നിരാകരിക്കുകയാണ്. ലൈംഗിക ആഭിമുഖ്യവും ലിംഗ സമത്വവും എന്ന പദങ്ങൾ ഉൾക്കൊള്ളുന്ന ജനാധിപത്യത്തെ കുറിച്ചുള്ള യുഎൻ ജനറൽ അസംബ്ലിയുടെ ഡ്രാഫ്റ്റിൽ സൗദി അറേബ്യയുടെ യുഎൻ അംബാസിഡർ അബ്ദുള്ള അൽ മൗലമി സംവരണം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മുഫ്തി അബ്ദുൾ അസീസ് സ്വവർഗാനുരാഗികൾക്ക് എതിരെ രംഗത്ത് എത്തിയത്.

എൽജിബിറ്റി സമൂഹത്തെ ഏറ്റവും കൂടുതലായി അവഗണിക്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സ്വവർഗരതിയിലേർപ്പെടുന്നവരെ പതിവായി ശിക്ഷിക്കുന്ന രാജ്യമാണ് സൗദി.