- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ വീണു; മരണം അച്ഛനേയും അമ്മയേയും യാത്ര അയയ്ക്കാൻ എത്തിയപ്പോൾ; സി ഐ എസ് എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

X
കഴക്കൂട്ടം: സിഐഎസ്എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
തുമ്പ വി എസ്എസ്സിയിലെ സുരക്ഷാ ജീവനക്കാരനായ അജേഷ് മാതാപിതാക്കളെ യാത്രയാക്കാൻ എത്തിയതായിരുന്നു. ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story

