സ്‌പെയിനിൽ ഒരിടവേളയ്ക്ക് ശേഷം മാസ്‌ക് തിരികെയെത്തുന്നു.മറ്റ് ആളുകളിൽ നിന്ന് 1.5 മീറ്റർ അകലം പാലിക്കാൻ കഴിയുമെങ്കിലും, എല്ലാ ഔട്ട്‌ഡോർ സാഹചര്യങ്ങളിലും മാസ്‌ക് നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് അറിയിച്ചത്.

സാഞ്ചസും രാജ്യത്തെ 17 പ്രാദേശിക നേതാക്കളും തമ്മിൽ നടക്കുന്ന പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ നിന്നുള്ള പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ക്രിസ്മസിൽ സ്‌പെയിനിൽ നടപ്പിലാക്കേണ്ട മികച്ച കോവിഡ് -19 നിയന്ത്രങ്ങളിൽ ഏറ്റവും പ്രധാനം മാസ്‌ക് ഉപയോഗം തന്നെയാണ്.

കോവിഡ് ആരംഭിച്ചതിനുശേഷം സ്‌പെയിൻ അതിന്റെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളുടെ എണ്ണം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. നടപടി പ്രാബല്യത്തിൽ വരുന്നതിനായി വ്യാഴാഴ്ച സ്പാനിഷ് കാബിനറ്റ് ഒരു ഡിക്രി നിയമത്തിന് അംഗീകാരം നൽകും. നിയമം എപ്പോൾ ബാധകമാകുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2021 ജൂൺ 26 മുതൽ മറ്റുള്ളവരിൽ നിന്ന് 1.5 മീറ്റർ സുരക്ഷിതമായ അകലം പാലിക്കാൻ കഴിയുമ്പോൾ പുറത്ത് മുഖംമൂടി ധരിക്കുന്നത് നിർബന്ധമായിരുന്നില്ല.