ആർജ്ജവത്തിന്റെയും ആദർശത്തിന്റെയും ആൾരൂപമായിരുന്നു അകാലത്തിൽ അരങ്ങൊഴിഞ്ഞ കേരളത്തിന്റെ പ്രിയങ്കരനായ പി ടി എന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. എന്നെ പോലെ യുള്ള രഷ്ട്രീയ വിദ്യാർത്ഥികൾക്കു കെ സ് യു കാലം മുതലുള്ള മാർഗദർശിയും വലിയ പാഠപുസ്തകവും മാതൃകയുമായിരുന്നു അദ്ദേഹം.

വ്യക്തി നഷ്ട്ടങ്ങൾ കൂസാതെ തന്റെ നിലപാടുകൾക്ക് വേണ്ടി അവസാനം വരെ അചഞ്ചലമായി നിലകൊള്ളുകയും സഹപ്രവത്തകരെ ചേർത്ത് പിടിക്കുകയും ചെയ്ത ജേഷ്ട്ട സഹോദരനെയാണ് നഷ്ട്ടപെട്ടതെന്നും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും മതേതതര ഇന്ത്യക്കും മുന്നിൽ അണഞ്ഞു പോയ തീജ്വാലയാണ് പി ടി തോമസെന്നും അനുശോചന കുറിപ്പിൽ അദ്ദേഹം പറഞ്ഞു.