- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം കൊയിലാണ്ടി - കൊടുവള്ളി മണ്ഡലം ഭാരവാഹികൾ
ദോഹ : കൾച്ചറൽ ഫോറം 2022-2023 പ്രവർത്തന കാലയളവിലേക്കുള്ള കൊടുവള്ളി, കൊയിലാണ്ടി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊടുവള്ളി മണ്ഡലം പ്രസിഡണ്ടായി ഫവാസ് കരുവൻ പൊയിലും ജനറൽ സെക്രട്ടറിയായി ആദിൽ ഓമശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു. നബീൽ പുത്തൂർ, താജുദ്ദീൻ കൊടുവള്ളി എന്നിവർ വൈസ് പ്രസിഡണ്ടുമാരും അജ്മൽ എൻ.പി ട്രഷററുമാണ്.
ഷിഹാബ് എൻ.പി, നൗഷാദ് എന്നിവരെ സെക്രട്ടറിമാരായും അബ്ദുറസാഖ് കാരാട്ട്, നജാത്തുള്ള സിദ്ദീഖ്, സാബിഖ് ഓമശ്ശേരി, തസ്‌നീമ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് കൾച്ചറൽ ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്‌സൽ ചേന്ദമംഗല്ലൂർ നേതൃത്വം നൽകി.
കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടായി ഹാമിദ് മുനഫറിനെയും ജനറൽ സെക്രട്ടറിയായി റസൽ മുഹമ്മദിനെയും തെരഞ്ഞെടുത്തു. അബ്ദുസലാം എം.കെ, ഇസ്മായിൽ അബൂബക്കർ, മുനീഫ റഷാദ് എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. ഹസീന ഇസ്മായിൽ, ഷെൽബി ഷുക്കൂർ, ഫാരിസ റാഹിൽ എന്നിവർ സെക്രട്ടറിമാരായും റഷാദ് സി. യെ ട്രഷററായും തെരഞ്ഞെടുത്തു. കൾച്ചറൽ ഫോറം ജില്ല കമ്മറ്റി അംഗം ഉമർ മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.