- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒക്കലഹോമയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
ഒക്കലഹോമ: അമേരിക്കയിൽ ഒമിക്രോണിന്റെ വ്യാപനം ശക്തിപ്പെടുന്നതിനിടയിൽ ഒക്കലഹോമയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഡിസംബർ 21-നു ചൊവ്വാഴ്ച ഒക്കലഹോമ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി അറിയിച്ചു.
കൊറോണ വൈറസ് ഇപ്പോഴും സംസ്ഥാനത്ത് സജീവമാണ്. ഇപ്പോൾ പുതിയ വേരിയന്റുകൂടി ഇവിടെ കണ്ടെത്തിയിരിക്കുന്നു. എന്നാൽ വൈറസിനേയും വേരിയന്റിനേയും ഫലപ്രദമായി നേരിടുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ സംസ്ഥാനത്ത് ലഭ്യമാണെന്ന് ഡപ്യൂട്ടി ഹെൽത്ത് കമ്മീഷണർ കീക്ക് റീഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് പൂർണമായും വാക്സിനേറ്റ് ചെയ്തവർ വേരിയന്റിനെ ചെറുക്കുന്നതിന് ബൂസ്റ്റർ ഡോസ് കൂടി എടുക്കണമെന്ന് ഒക്കലഹോമ സ്റ്റേറ്റ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. മേരി ക്ലാർക്ക് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇതുവരെ 52 ശതമാനം പേർ മാത്രമാണ് പൂർണമായും വാക്സിനേറ്റ് ചെയ്തിരിക്കുന്നത്.
ഒക്കലഹോമയിൽ പ്രതിദിനം ആയിരം പുതിയ കോവിഡ് കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നു ഒക്കലഹോമ ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സിഡിസി റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിൽ കണ്ടെത്തുന്ന പുതിയ കേസുകളിൽ 75 ശതമാനവും ഓമിക്രോൺ വേരിയന്റാണെന്നു സ്ഥിരീകരിച്ചതായും ചൂണ്ടിക്കാണിക്കുന്നു.