- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഏഷ്യൻ - അമേരിക്കൻ ചരിത്രം ഇനി ന്യൂജഴ്സി സ്കൂൾ കരിക്കുലത്തിൽ
ന്യൂജഴ്സി: ഏഷ്യൻ - അമേരിക്കൻ & പസഫിക് ഐലന്റർ കമ്യൂണിറ്റി ചരിത്രം ന്യൂജഴ്സി കെ-12 കരിക്കുലത്തിൽ ഉൾപ്പെടുത്തുന്ന ബിൽ ന്യൂജഴ്സി അസംബ്ലി ഡിസംബർ 20-നു പാസാക്കി. 74 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ, രണ്ടു പേർ മാത്രമാണ് ബില്ലിനെ എതിർത്തത്.
ന്യൂജഴ്സി സ്റ്റേറ്റ് അസംബ്ലി ഡമോക്രാറ്റിക് പാർട്ടി അംഗവും, ഇന്ത്യൻ അമേരിക്കനുമായ രാജ് മുഖർജി, മിലാ ജെയ്സി, സ്റ്റെർലി സ്റ്റാൻലി എന്നിവരാണ് ഈ ബിൽ അസംബ്ലിയിൽ അവതരിപ്പിച്ചത്.
ഏഷ്യൻ വംശജർക്കെതിരേ വംശീയാക്രമണം കഴിഞ്ഞവർഷത്തേക്കാൾ എഴുപത്തഞ്ച് ശതമാനം വർധിച്ചിട്ടുണ്ടെന്നും ന്യൂജഴ്സി സ്റ്റേറ്റ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ന്യൂജഴ്സിയിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഏഷ്യൻ വംശജർ.
വരുംതലമുറയ്ക്ക് ന്യൂജഴ്സി സംസ്ഥാനത്തിന്റെ വളർച്ചയിൽ ഏഷ്യൻ വംശജർ വഹിച്ച പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനു ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ബിൽ അവതരിപ്പിച്ചതെന്നു രാജ് മുഖർജി കൂട്ടിച്ചേർത്തു.
ന്യൂജഴ്സി സംസംഥാനത്ത് ഏകദേശം 1,40,000 ഏഷ്യൻ - അമേരിക്കൻ & പസഫിക് ഐലന്റിൽ നിന്നുള്ള വദ്യാർഥികളാണ് വിവിധ സ്‌കൂളുകളിൽ പഠനം നടത്തുന്നത്. രാഷ്ട്രത്തിന്റെ ചരിത്രം പഠിക്കുന്നതിനൊപ്പം ഏഷ്യൻ വംശജരുടെ ചരിത്രവും പഠിക്കേണ്ടത് ആവശ്യമാണെന്നു ബിൽ അവതരിപ്പിച്ചവർ ചൂണ്ടിക്കാട്ടി.