- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയായ ബാലികയെ നാലുവർഷം നിരന്തരമായി പീഡിപ്പിച്ചു; യുവാവിനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ച് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി
തൊടുപുഴ: അയൽവാസിയായ പെൺകുട്ടിയെ നാലുവർഷത്തോളം നിരന്തരമായി പീഡിപ്പിച്ച യുവാവിന് 50 വർഷം കഠിനതടവിന് ശിക്ഷിച്ച് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി. വിവിധ വകുപ്പുകളിലുള്ള ശിക്ഷകൾ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ കഠിനതടവ് 20 വർഷമായി ചുരുങ്ങും. ജയിൽ ശിക്ഷയ്ക്ക് പുറമേ 1.20 ലക്ഷം രൂപ പിഴയും നൽകണമെന്ന് കോടതി വിധിച്ചു..
ഇടുക്കി തങ്കമണി സ്വദേശി സോജനെ(33)യാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. ബാലികയ്ക്ക് എട്ട് വയസ്സുള്ളപ്പോൾ മുതൽ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. ബാലികയ്ക്ക് 8 വയസ്സുള്ളപ്പോൾ മുതൽ 4 വർഷം നിരന്തരമായി പ്രതി പീഡിപ്പിച്ചിരുന്നു. സ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസിനു പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസലിങ്ങിലാണു കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. കമ്മിറ്റിയുടെ പരാതിപ്രകാരം തങ്കമണി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ കുട്ടിക്കു നൽകാനും ഉത്തരവിട്ടു. കൂടാതെ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നിയമപ്രകാരമുള്ള അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ