ന്യൂഡൽഹി: പശു അമ്മയാണെന്നും ഒട്ടേറെ പേർ അതിനെ വിശുദ്ധമായാണു കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശുക്കളെയും കന്നുകാലികളെയും കുറിച്ചു തമാശകൾ പറയുന്നവർ, അവ കോടിക്കണക്കിനാളുകളുടെ ജീവനോപാധിയാണെന്ന കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുപിയിലെ വാരാണസിയിൽ 2095 കോടി രൂപ ചെലവുവരുന്ന 27 പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മോദി.