കലിഫോർണിയ: ജർമ്മനിയിൽ ഇൻഫർമേഷൻ ടെക്നോളജി കമ്പനികൾ ചുവടുറപ്പിച്ചതോടെ ഐടി വിദഗ്ധരെ തേടി ജർമ്മൻ കമ്പനികളും, ജർമ്മനിയിലുള്ള അമേരിക്കൻ കമ്പനികളും ഇന്ത്യയിലെത്തുന്നു.

ഇരുപത് വർഷങ്ങളായി ഇന്ത്യയിൽ നിന്ന് ഐടി വിദഗ്ധരെ റിക്രൂട്ട് ചെയ്ത് അമേരിക്കയിലെത്തിച്ചിരുന്ന Techie Index Inc, Matrix Systems, NAAIIP എന്നീ അമേരിക്കൻ ഐടി കമ്പനികൾ ഐടി വിദഗ്ധരെ തേടി കാമ്പസ് ഇന്റർവ്യൂവിന് എത്തിയിരിക്കുന്നത് കുട്ടനാട്ടിലെ ഇൻഡോ യൂറോപ്യൻ കരിയർ ബിൽഡേഴ്സിലാണ്.

ജർമ്മൻ ഭാഷാ പരിശീലനവും, ഐടി പരിശീലനവും സമന്വയിപ്പിച്ച് ഉദ്യോഗാർത്ഥികളെ ജർമ്മൻ ഐടി മാർക്കറ്റ് ലക്ഷ്യംവെച്ച് യോഗ്യത നൽകുന്ന ജർമ്മൻ കാമ്പസാണ് കുട്ടനാട്ടിലെ ഇൻഡോ- യൂറോപ്യൻ കാമ്പസ്.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഐടി എന്നിവർക്ക് അമേരിക്കൻ ഐടി വിദഗ്ധരാൽ പരിശീലനം നേടുന്നവർക്കാണ് ജർമ്മൻ തൊഴിൽമേഖലയിൽ പ്രിയമേറുന്നത്. പ്രതിമാസം നാലായിരം യൂറോയാണ് തുടക്കക്കാരായ ഐടി വിദഗ്ദ്ധർക്ക് ജർമ്മനിയിൽ ലഭിക്കുന്ന മാസശമ്പളം. അതിൽതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് പരിശീലനം ലഭിച്ചവർക്ക് പ്രിയമേറും.

ബി വൺ നിലവാരത്തിലുള്ള ജർമ്മൻ ഭാഷാ പരിശീലനവും ആവശ്യമാണ്. ജർമ്മനിയിലെ ഐടി കമ്പനികളുടെ ലൈവ് പ്രൊജക്ടുകളിലാണ് പരിശീലനം നൽകുന്നത്. ജർമ്മൻ കമ്പനികളുടെ കൃത്യമായ ആവശ്യം മനസിലാക്കിയാണ് പരിശീലന പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്ന് ഇൻഡോ- യൂറോപ്യൻ ചെയർമാൻ കമാൻഡർ ടി.ഒ. ഏലിയാസും, ഐടി ഡയറക്ടർ ഷോജി മാത്യുവും അറിയിച്ചു.