- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നിലപാടുകളുടെ രാജകുമാരന് ഇൻകാസിന്റെ പ്രണാമം
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകരിലൊരാളും സ്ഥാനമാനങ്ങളല്ല തന്റേതായ നിലപാടുകൾക്ക് വില കൽപ്പിച്ചു ഉറച്ചു നിന്നിരുന്ന നേതാവുമായിരുന്നു അന്തരിച്ച പി.ടി തോമസെന്ന് ഇൻകാസ് പ്രസിഡണ്ട് സമീർ ഏറാമല. ഇൻകാസ് സെൻട്രൽ കമ്മിറ്റിയും ഇടുക്കി ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
കേരള രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയില്ലത്ത നിലപാടുകകളിൽ കർക്കശക്കാരനായിരുന്ന പി.ടി.തോമസ് എംഎൽഎയുടെ വിയോഗം കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് മാത്രമല്ല, മലയാളികളുടെ മൊത്തം തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപെട്ടു.ദോഹയിലെ ഓൾഡ് ഐഡിയൽ സ്‌ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് കെ.കെ ഉസ്മാൻ, ജോൺ ഗിൽബർട്ട്,നയീം മുള്ളുങ്ങൽ, കെ.എം.സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, നിയാസ് ചെരിപത്ത്, മറ്റ് സെൻട്രൽ കമ്മറ്റി നേതാക്കൾ, ജില്ല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 23, കേരളത്തിന്റെ ഓരേയൊരു ലീഡർ കെ കരുണാകരന്റെ ഓർമദിനം കൂടിയായിരുന്നു.അദ്ദേഹത്തിന്റെ ഓർമകളേയും യോഗം അനുസ്മരിച്ചു.
കോൺഗ്രസിന് പ്രമുഖരായി നിരവധി നേതാക്കന്മാരുണ്ടെങ്കിലും കെ. കരുണാകരന് മാത്രണ് ലീഡർ പദവി ലഭിച്ചതെന്നും അദ്ദേഹം മാത്രമാണ് എന്നും ലീഡർ പദവിക്ക് അനുയോജ്യനെന്നും യോഗം അഭിപ്രായപ്പെട്ടു.പ്രാർത്ഥനയോടെയും പുഷ്പാർച്ചനയോടെയും ആരംഭിച്ച യോഗത്തിൽ ഇടുക്കി ജില്ല പ്രസിഡണ്ട് ജെനിറ്റ് എബ്രഹാം സ്വാഗതവും ജന സെക്രട്ടറി ജിജോ ജോർജ് നന്ദിയും പറഞ്ഞു.