ദുബൈ: ഇറ്റലിയിൽ ചില്ലറ വിപണന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധി സംഘം, യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് സന്ദർശിച്ചു. പൊതു വിപണന രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ഇറ്റാലിയൻ കമ്പനികളുടെ മേധാവികൾ, സ്വതന്ത്ര സംരംഭകർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ചില്ലറ വിപണന രംഗത്ത് യൂണിയൻകോപ് പിന്തുടരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തന രീതി മനസിലാക്കാനായിരുന്നു സന്ദർശനം.

യൂണിയൻകോപിൽ നിന്ന് സ്ട്രാറ്റജി ഇന്നൊവേഷൻ ആൻഡ് കോർപറേറ്റ് ഡെവലപ്‌മെന്റ് ഡയറക്ടർ പ്രിയ ചോപ്ര, ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാർട്ട്‌മെന്റ് മാനേജർ യാഖൂബ് അൽ ബലൂഷി, സ്ട്രാറ്റജി ഇന്നൊവേഷൻ ആൻഡ് കോർപറേറ്റ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡാറിൻ അവിദ, ട്രേഡ് ഡെവലപ്‌മെന്റ് സെക്ഷൻ മാനേജർ സന ഗുൽ, അൽ വർഖ ബ്രാഞ്ച് സീനിയർ ഷോറൂം സൂപ്പർവൈസർ മുഹമ്മദ് അബ്ബാസ് എന്നിവർ പ്രിതിനിധി സംഘത്തെ സ്വീകരിച്ചു.

ഉപഭോക്താക്കൾക്ക് യൂണിയൻകോപ് നൽകുന്ന പ്രധാന സേവനങ്ങൾ, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമർ ഹാപ്പിനെസ് സർവീസസ്, വിപുലീകരണ പദ്ധതികൾ, ചില്ലറ വിപണന രംഗത്തെ ഡിജിറ്റൽ സങ്കേതങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിയൻകോപ് പിന്തുടരുന്ന മികച്ച പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ചെല്ലാം സംഘത്തിന് വിവരിച്ചു നൽകി. ഒപ്പം ചില്ലറ വിപണന രംഗത്ത് യൂണിയൻകോപ് പിന്തുടരുന്ന വാണിജ്യ സംസ്‌കാരവും അവർക്ക് പരിചയപ്പെടുത്തി.

ഇറ്റലിയിലെ Macfrut, TR TURONI, ASPROFRUIT, JINGOLD, ANBI എന്നിങ്ങനെയുള്ള കമ്പനികളുടെയും സൂപ്പർമാർക്കറ്റുകളുടെയും തലവന്മാരും ഉടമകകളും ഉൾപ്പെടെയുള്ളവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. യൂണിയൻകോപിന്റെ അൽ വർഖ സിറ്റി മാളിൽ സംഘടിപ്പിച്ച ചർച്ചയിൽ സംഘവും യൂണിയൻകോപ് പ്രതിനിധികളും പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് യാഖൂബ് അൽ ബലൂഷി, സന ഗുൽ, മുഹമ്മദ് അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ ഹൈപ്പർമാർക്കറ്റ് പരിചയപ്പെടുത്തുകയും ചെയ്തു. പ്രതിനിധികളുടെ വിവിധ അന്വേഷണങ്ങൾക്ക് യൂണിയൻകോപ് പ്രതിനിധികൾ മറുപടി നൽകി. ഇരു ഭാഗത്തുനിന്നും ഭാവിയിലേക്കുള്ള പരസ്പര സഹകരണ സാധ്യതകളും ചർച്ച ചെയ്തു.

യൂണിയൻകോപിന്റെ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായാണ് സന്ദർശനാനുഭവം വിശദീകരിച്ചുകൊണ്ട് മക്ഫ്രൂട് പ്രസിഡന്റ് റെൻസോ പിരാസിനി പറഞ്ഞത്. വിതരണ ശൃംഖലയുടെ കാര്യത്തിൽ ഏറ്റവും മികവുറ്റ മാതൃകയായാണ് അദ്ദേഹം യൂണിയൻകോപിനെ വിശദീകരിച്ചത്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്പാദകരുമായും കയറ്റുമതിക്കാരുമായുമുള്ള ഇടപാടുകൾ വിതരണ ശൃംഖലയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ എന്നിവയിൽ അദ്ദേഹം യൂണിയൻകോപിനെ പ്രത്യേകം പ്രശംസിച്ചു.

'എക്‌സ്‌പോ 2020ന്റെ ഭാഗമായി ദുബൈ സന്ദർശിച്ച ഒരു കൂട്ടം കമ്പനികളുടെ പ്രതിനിധികളായ ഞങ്ങൾക്ക് യൂണിയൻകോപിലെ സന്ദർശനം ഭാവിയിലേക്കുള്ള ബിസിനസ് സാധ്യതകൾ കൂടിയാണ് തുറന്നിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ തരം പച്ചക്കറികളു പഴങ്ങളും മറ്റ് സാധ്യനങ്ങളും ലഭ്യമാവുന്ന യൂണിയൻകോപ് ഒരു ആഗോള പ്ലാറ്റ്‌ഫോം കൂടിയാണ്' - സന്ദർശനത്തിനായി യൂണിയൻകോപിനെ പ്രത്യേകമായി തെരഞ്ഞെടുത്തതെന്താണെന്ന ചോദ്യത്തിന് പിരാസിനിയുടെ മറുപടി ഇങ്ങനെയായിരുന്നു.

യൂണിയൻകോപിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും അവിടെ ലഭ്യമാവുന്ന മികച്ച സേവനങ്ങൾ, വർക്ക് - ഡെലിവറി മെക്കാനിസം, വാണിജ്യ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകൾ, പ്രൊമോഷനുകൾ, ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ ചിട്ടയോടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന രീതി എന്നിവയെല്ലാം മനസിലാക്കുന്നതിന് അവസരം നൽകിയതിനും പ്രതിനിധ സംഘം യൂണിയൻകോപിന് നന്ദി അറിയിച്ചു.