- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യോപയോഗ സാധനങ്ങളുടെവിലക്കയറ്റം, സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു;ജില്ലയിലാകെ പ്രതിഷേധ സമരം നടത്തി വെൽഫെയർ പാർട്ടി
പാലക്കാട് :നിത്യോപയോഗ സാധനങ്ങളുടെവിലക്കയറ്റത്തിൽ സർക്കാരിനെതി ശക്തമായ പ്രതിഷേധ സമരവുമായി വെൽഫെയർ പാർട്ടി .ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ പഞ്ചായത്ത് മുൻസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധം നടന്നു.ജില്ലാ ആസ്ഥാനത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാനും , പത്തിരിപ്പാലയിൽ നടന്ന സമരം ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളിയും ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം തടയുന്നതിന്വിപണിയിൽ ഇടപെടാതെ കേവലം തക്കാളി വണ്ടി ഇറക്കി പിണറായി സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണെന്നുംഅഞ്ച് വർഷം വിലക്കയറ്റം ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ ഇടത് മുന്നണി സർക്കാർവിലക്കയറ്റം തടയുന്നതിൽ
പരാജയപ്പെട്ടു.കോവിഡും അനുബന്ധ ലോക്ഡൗണുകളുംനിത്യ വരുമാനം നഷ്ടപ്പെട്ട സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കുകയാണെന്നും ഹോർട്ടി കോർപ്പും സപ്ലൈകേ സംവിധാനങ്ങളും കാര്യക്ഷമമല്ലെന്നുംനേതാക്കൾ കുറ്റപ്പെടുത്തി.
പാലക്കാട്, മണ്ണാർക്കാട്, കോങ്ങാട്, പട്ടാമ്പി, ഒറ്റപ്പാലം, തരൂർ , നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ
കരീം പറളി, കെ.അബ്ദുൽ അസീസ്, കെ. സലാം, ഹമീദ് പട്ടാമ്പി, ബാബു തരൂർ , ഹനീഫ, മുഹമ്മദ് ഉസ്മാൻ , കോശി, സി.അഷ്‌റഫ്, ഗണേശ്, മജീദ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.