- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പിന്റെ പച്ച മാംസവുമായി ബസ്സ് യാത്രക്കാരൻ പിടിയിൽ. തൊടുപുഴ വണ്ണപ്പുറം ഇളംതുരുത്തിയിൽ വർക്കി മകൻ ദേവസ്യ വർക്കിയെയാണ് എക്സൈസ് സംഘം പിടികൂടിയത്.
പാലക്കാട് - മണ്ണുത്തി ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധന നടത്തിവരുന്നതിനിടെ പട്ടിക്കാട് നിന്നും പാലക്കയം - കോട്ടയം കെ എസ് ആർ ടി സി ബസ്സിൽ നിന്നും തൃശൂർ എക്സൈസ്റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ അബൂദുൾ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പിടികൂടിയ മുള്ളൻപന്നിയുടെ മാംസം മഞ്ഞൾ പൊടി ഇട്ട് ഉണക്കിയനിലയിലാണ്.ഇത് മാസങ്ങളോളം സൂക്ഷിച്ചുവയ്ക്കാൻ കഴിയും.കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ മറ്റുള്ളവർക്ക് സംശയം നൽകാത്ത വിധത്തിൽ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു. പിടികൂടിയ മാംസം മണ്ണാർക്കാടുള്ള പാലക്കയം 200 ലുള്ള എസ്റ്റേറ്റിൽ നിന്നും കടത്തികൊണ്ടു വരുന്നതാണെന്നും തൊടുപുഴയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്നെന്നും ദേവസ്യ സമ്മതിച്ചെന്ന് അധികൃതർ അറിയിച്ചു.
അസി.എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു ,പ്രിവന്റീവ് ഓഫീസർ രാജേഷ് കെ.വി ,സി ഇ ഒ മാരായ വിശാൽ പി.വി, ബിബിൻ ചാക്കോ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെയും തൊണ്ടി സാധനങ്ങളും മംഗലം ഫോറസ്റ്റ് അധികൃതർക്ക് തുടർ നടപടികൾക്കായി കൈമാറി.