- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഓമിക്രോൺ; രോഗം സ്ഥിരീകരിച്ചതിൽ യുകെയിൽ നിന്നെത്തിയ മൂന്നുവയസുകാരിയും; ആകെ രോഗബാധിതരുടെ എണ്ണം 37 ആയി;ആദ്യം രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ചതിൽ യുകെയിൽ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയ മൂന്ന് വയസ്സുകാരിയും ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ ഓമിക്രോൺ കേസുകൾ 37 ആയി. അതേ സമയം സംസ്ഥാനത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത എറണാകുളം സ്വദേശി രോഗമുക്തി നേടി.
തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂർ 2 എന്നിങ്ങനെയാണ് പുതിയ ഓമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്. റഷ്യയിൽ നിന്നും ഡിസംബർ 22ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയിൽ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയിൽ നിന്ന് 18ന് എറണാകുളത്തെത്തിയ പെൺകുട്ടി (3), യുഎഇയിൽ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയിൽ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂർ സ്വദേശി (48), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശൂർ സ്വദേശിനി (71) എന്നിവർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
യുകെയിൽ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയർപോർട്ടിലെ കോവിഡ് പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നു.
സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത ഓമിക്രോൺ പോസിറ്റീവായ യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. തുടർ പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ