റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ മുന്നൂറ് കടന്നു. 24 മണിക്കൂറിനിടയിൽ 332 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 121 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,52,081 ആയി.

ആകെ രോഗമുക്തി കേസുകൾ 5,40,627 ആണ്. ആെക മരണസംഖ്യ 8,869 ആയി. ഇന്ന് രാജ്യത്ത് ആകെ 32,678,701 കോവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,585 പേരിൽ 36 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 49,198,463 ഡോസ് വാക്സിൻ കുത്തിവെച്ചു.

ഇതിൽ 24,930,879 എണ്ണം ആദ്യ ഡോസ് ആണ്. 23,032,389 എണ്ണം സെക്കൻഡ് ഡോസും. 1,731,711 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 1,235,195 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 127, ജിദ്ദ 60, മക്ക 45, ദമ്മാം 11, മദീന 8, തായിഫ് 7, ഹുഫൂഫ് 7, ദഹ്റാൻ 6, മുബറസ് 6, ബുറൈദ 4, മജ്മഅ 4, ഖോബാർ 4, യാംബു 4, ജുബൈൽ 4, ഖർജ് 4, ഖത്വീഫ് 3, അൽബാഹ 2, താദിഖ് 2, ശഖ്റ 2, മറ്റ് 22 സ്ഥലങ്ങളിൽ ഓരോന്നും രോഗികൾ.