തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കണ്ണൂർ ജില്ലയിലെ 51 കാരനാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.

സെന്റിനൽ സർവയൻസിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഓമിക്രോൺ സ്ഥീരീകരിച്ചത്. അയൽവാസിയായ വിദ്യാർത്ഥിയുടെ കോവിഡ് സമ്പർക്കപ്പട്ടികയിലായതിനാൽ ക്വാറന്റീനിലായിരുന്നു. ഒക്ടോബർ ഒമ്പതിനാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഓമിക്രോൺ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.

അതേസമയം, മലപ്പുറത്ത് ഓമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്നയാളെ പന്ത്രണ്ടാമത്തെ ദിവസം ആർടിപിസിആർ നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.