- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചു; ഏറെ പരിശ്രമം ആവശ്യമുള്ള ജോലിയാണു രാഷ്ട്രീയം; പൂർണ സജ്ജനാണെന്നു തോന്നിയാൽ മാത്രമേ രാഷ്ട്രീയത്തിൽ പ്രവേശിക്കൂ'; 'അഭ്യൂഹങ്ങളിൽ' പ്രതികരിച്ച് ഹർഭജൻ
ജലന്ധർ: സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെ പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. എന്നാൽ രാഷ്ട്രീയ പ്രവേശത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഹർഭജൻ വ്യക്തമാക്കി.
'ഭാവി കാര്യങ്ങളെപ്പറ്റി കൂടുതൽ ചിന്തിച്ചിട്ടില്ല. ക്രിക്കറ്റിലൂടെയാണ് എന്ന ആളുകൾ അറിയുന്നത്. അതുകൊണ്ടു ക്രിക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണു താൽപര്യം. രാഷ്ട്രീയത്തിൽ ഇറങ്ങണോയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. എന്തായാലും അക്കാര്യം എല്ലാവരെയും ഞാൻ തന്നെ അറിയിക്കുന്നതായിരിക്കും.
പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ ഏറെ നേരം ആലോചിച്ചതിനു ശേഷമേ യുക്തിസഹമായ തീരുമാനം എടുക്കാൻ കഴിയൂ. ഏറെ പരിശ്രമം ആവശ്യമുള്ള ജോലിയാണു രാഷ്ട്രീയം. അർധ മനസ്സോടെ ഒരിക്കലും ചെയ്യാനാകില്ല. പൂർണ സജ്ജനാണെന്നു തോന്നിയാൽ മാത്രമേ രാഷ്ട്രീയത്തിൽ പ്രവേശിക്കൂ' മാധ്യമ സമ്മേളനത്തിൽ ഹർഭജൻ പറഞ്ഞു.
103 ടെസ്റ്റിനും 236 ഏകദിനത്തിനും 28 ട്വന്റി20 മത്സരങ്ങൾക്കും ശേഷമാണു 41 കാരനായ ഹർഭജൻ കഴിഞ്ഞ ദിവസം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിനോടും വിടവാങ്ങൽ പ്രഖ്യാപിച്ചത്.
ന്യൂസ് ഡെസ്ക്