തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മരിച്ചു. വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത്.