കണ്ണൂർ: ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഡശ്രമങ്ങളാണെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.

കണ്ണുർ പ്രസ് ക്‌ളബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്
മതനിരപേക്ഷ സമുഹം ഇതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം വർഗീയ ശക്തികൾ കേരളീയ സമൂഹത്തിൽ ഇത്തരം ഇടപെടലുകൾ നടത്തുന്നത് ആശങ്കാജനകമാണ്.ഇവർക്കെതിരെ പൊതു സമൂഹത്തിൽ ബോധവൽക്കരണം നടത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. മതനിരപേക്ഷത ഉയർത്തി പിടിക്കാനുള്ള പ്രവർത്തനങ്ങളാണ് വർഗീയ ശക്തികൾക്കെതിരെ നടത്തേണ്ടത്.

അതിഥി തൊഴിലാളികളിൽ ചിലർ അക്രമം അഴിച്ചുവിടുന്നത് സാമാന്യവൽക്കരിക്കേണ്ടതില്ല. കേരളത്തിൽ 40 ലക്ഷത്തിലേറെ അതിഥി തൊഴിലാളികളുണ്ടെന്നും ഇവർ മുഴുവൻ അക്രമകാരികളാണെന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു.ഇവരുടെ വിവരശേഖരണം നടത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും സ്പീക്കർ പറഞ്ഞു.