ബംഗലൂരു: ഓമിക്രോൺ സാഹചര്യത്തിൽ കർണാടകയിൽ ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. രാര്തി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂവെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു.

പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്കും ഒത്തുചേരലുകൾക്കും ചില നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും കോവിഡ് ടെക്നിക്കൽ ഝപദേശ സമിതിയും ഉൾപ്പെടുന്ന ഉന്നതാധികാര സമിതി യോഗം ചേർന്ന ശേഷം മന്ത്രി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

ഡിജെ പാർട്ടികളും ആൾത്തിരക്കുന്ന ഒത്തുചേരലുകളും നിരോധിക്കുമെന്ന് മന്ത്രി പറഞ്ഞൂ. ഭക്ഷണശാലകളിലും ഹോട്ടലുകളിലും പബുകളിലും ഇരിപ്പിട സൗകര്യത്തിന്റെ 50% പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

ഓമിക്രോൺ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും അസമിലും നേരത്തെ തന്നെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.