- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രഹ്‌മോസ് മിസൈൽ ലഖ്‌നോവിൽ നിർമ്മിക്കും; ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉൽപ്പാദന കേന്ദ്രമാക്കി യുപിയെ മാറ്റുമെന്ന് യോഗി ആദിത്യനാഥ്
ലഖ്‌നോ: ഉത്തർ പ്രദേശിനെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്‌മോസ് മിസൈൽ ലഖ്‌നോവിൽ നിർമ്മിക്കുമെന്നും യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കപ്പെടുമെന്നും യോഗി പറഞ്ഞു.
ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂനിറ്റിന്റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്റ് ഓർഗനൈസേഷൻ ലാബിന്റേയും ശിലസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നൽകുന്ന രാജ്യമാണെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും യോഗി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ യോഗി നിർവഹിക്കും. വൈകീട്ട് പ്രയാഗ് രാജിലെത്തി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭൂമി പൂജ നിർവഹിക്കും. മാഫിയകളിൽ നിന്ന് പിടിച്ചെടുക്കുന്ന ഭൂമികളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് യോഗി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്