- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാനിലെ വ്യോമസേന വിമാനാപകടം: വീരമൃത്യൂ വരിച്ച വിങ് കമാൻഡർ ഹർഷിത് സിൻഹയ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ
ലക്നൗ: രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ്21 യുദ്ധവിമാനം തകർന്ന് വീരമൃത്യൂ വരിച്ച വിങ് കമാൻഡർ ഹർഷിത് സിൻഹയ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ലക്നൗവിലെ ബൈകുണ്ഡ് ധാമിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഡിസംബർ 24നായിരുന്നു പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ജയ്സൽമീറിൽ വ്യോമസേനയുടെ മിഗ്21 യുദ്ധവിമാനം തകർന്നു വീണത്.
കാർഗിൽ യുദ്ധകാലത്താണ് ഹർഷിത് സിൻഹ വ്യോമസേനയുടെ ഭാഗമാകുന്നത്. 2004ലാണ് അദ്ദേഹം വിങ് കമാൻഡറായി ചുമതലയേറ്റത്. വ്യോമസേനയിൽ നിന്നും വിരമിച്ച സ്‌ക്വാഡ്രൺ ലീഡർ പ്രിയങ്ക സിൻഹയാണ് ഭാര്യ. 2007ലായിരുന്നു പ്രിയങ്കയുമായുള്ള ഹർഷിതിന്റെ വിവാഹം. അദ്ദേഹത്തിന് രണ്ട് പെൺമക്കളുമുണ്ട്.
ഡിസംബർ 24ന് രാത്രി 8.30ഓടെയാണ് വ്യോമസേനയുടെ മിഗ്21 യുദ്ധവിമാനം തകർന്ന് വീണത്. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള പ്രദേശത്താണ് വിമാനം തകർന്ന് വീണത്. കുനൂർ അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേയാണ് വീണ്ടുമൊരു ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്. വിമാനം തകർന്നു വീഴാനിടയാക്കിയ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.




